Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EU Fund

യൂറോപ്യൻ യൂണിയൻ ഫണ്ട് തിരിമറി: മറീൻ ലെ പെന്നിന് തടവും വിലക്കും

പാ​​​രീ​​​സ്: യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഫ​​​ണ്ട് തി​​​രി​​​മ​​​റി​​​ക്കേ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​ലെ തീ​​​വ്ര ​​​വ​​​ല​​​തു​​​പ​​​ക്ഷ നേ​​​താ​​​വും നാ​​​ഷ​​​ണ​​​ൽ റാ​​​ലി പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ മ​​​റീ​​​ൻ ലെ ​​​പെ​​​ന്നി​​​ന് അ​​​പ്പീ​​​ൽ കോ​​​ട​​​തി ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വും പി​​​ഴ​​​യും വി​​​ധി​​​ച്ചു.

കീ​​​ഴ്ക്കോ​​​ട​​​തി വി​​​ധി​​​ച്ച ശി​​​ക്ഷ​​​യി​​​ൽ വ​​​ലി​​​യ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കി​​​യ പാ​​​രീ​​​സി​​​ലെ അ​​​പ്പീ​​​ൽ കോ​​​ട​​​തി, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ആ​​​ങ്ക്‌​​​ലെ​​​റ്റ് ധ​​​രി​​​ച്ചു​​​കൊ​​​ണ്ട് അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ലെ ​​​പെ​​​ന്നി​​​ന് സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി വ​​​ഴി തു​​​റ​​​ന്നു​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ക​​​ടു​​​ത്ത നി​​​ബ​​​ന്ധ​​​ന​​​ക​​​ളാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

28 ലക്ഷം യൂ​​​റോ​​​യു​​​ടെ ഫ​​​ണ്ട് വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ച്ച കേ​​​സി​​​ൽ ലെ ​​​പെ​​​ന്നി​​​ന് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വാ​​​ണു കീ​​​ഴ്ക്കോ​​​ട​​​തി വി​​​ധി​​​ച്ച​​​ത്. ഇ​​​തി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം സ​​​സ്‌​​​പെ​​​ൻ​​​ഡ് ചെ​​​യ്ത അ​​​പ്പീ​​​ൽ കോ​​​ട​​​തി, ബാ​​​ക്കി​​​യു​​​ള്ള ഒ​​​രു വ​​​ർ​​​ഷം ജ​​​യി​​​ലി​​​ൽ കി​​​ട​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം സ്വ​​​ന്തം വീ​​​ട്ടി​​​ൽ ക​​​ടു​​​ത്ത നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തി​​​നാ​​​യി അ​​​വ​​​ർ കാ​​​ലി​​​ൽ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മോ​​​ണി​​​റ്റ​​​റിം​​​ഗ് ടാ​​​ഗ് ധ​​​രി​​​ക്കേ​​​ണ്ടി​​​വ​​​രും.

കീ​​​ഴ്ക്കോ​​​ട​​​തി വി​​​ധി​​​ച്ച അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വി​​​ല​​​ക്ക് അ​​​പ്പീ​​​ൽ കോ​​​ട​​​തി 15 മാ​​​സ​​​മാ​​​യി വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി. ഇ​​​തോ​​​ടെ 2027 ഏ​​​പ്രി​​​ൽ-​​​മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​വ​​​ർ​​​ക്കു മ​​​ത്സ​​​രി​​​ക്കാം. ശി​​​ക്ഷ​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മെ 1,00,000 യൂ​​​റോ (ഏ​​​ക​​​ദേ​​​ശം 1.14 ല​​​ക്ഷം ഡോ​​​ള​​​ർ) പി​​​ഴ​​​യാ​​​യും കോ​​​ട​​​തി ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കു​​​മെ​​​ങ്കി​​​ലും കാ​​​ലി​​​ൽ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ടാ​​​ഗു​​​മാ​​​യി രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം സ​​​ഞ്ച​​​രി​​​ച്ച് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് ലെ ​​​പെ​​​ന്നി​​​ന് പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​യാ​​​കും. 2027 ജ​​​നു​​​വ​​​രി​​​യി​​​ൽ ശി​​​ക്ഷാ കാ​​​ലാ​​​വ​​​ധി​​​യി​​​ൽ ഇ​​​ള​​​വ് തേ​​​ടി വീ​​​ണ്ടും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ അ​​​വ​​​ർ​​​ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

യൂ​​​റോ​​​പ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​ർ​​​ക്ക് ന​​​ൽ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന ഫ​​​ണ്ട് വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ൾ ച​​​മ​​​ച്ച് ഫ്രാ​​​ൻ​​​സി​​​ലെ സ്വ​​​ന്തം പാ​​​ർ​​​ട്ടി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ശ​​​മ്പ​​​ളം ന​​​ൽ​​​കാ​​​ൻ വ​​​ക​​​മാ​​​റ്റി എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ലെ ​​​പെ​​​ന്നി​​​നും മ​​​റ്റു നാ​​​ല് പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ്.

2025 മാ​​​ർ​​​ച്ചി​​​ൽ കീ​​​ഴ്ക്കോ​​​ട​​​തി ഇ​​​വ​​​രെ ശി​​​ക്ഷി​​​ച്ച​​​പ്പോ​​​ൾ അ​​​തു വ​​​ലി​​​യ രാ​​​ഷ്‌​​​ട്രീ​​​യ കൊ​​​ടു​​​ങ്കാ​​​റ്റി​​​നി​​​ട​​​യാ​​​ക്കി. കോ​​​ട​​​തി വി​​​ധി​​​യെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ വി​​​സ​​​മ്മ​​​തി​​​ച്ചു.

Latest News

Corehub Up